ad
Deshabhimani

വിലങ്ങാട്‌ ഉരുൾപൊട്ടൽ: റവന്യൂ റിക്കവറി നടപടികൾക്ക്‌ മൊറട്ടോറിയം

vilangad land
വെബ് ഡെസ്ക്

Published on Feb 28, 2025, 07:29 PM | 1 min read

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്‌പകളിന്മേലും വിവിധ സർക്കാർ കുടിശ്ശികകളിന്മേലുമുള്ള എല്ലാ റവന്യൂ റിക്കവറി നടപടികൾക്കും മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. റവന്യൂ റിക്കവറി ആക്ട്‌ 1968ലെ വകുപ്പ്‌ 83 ബി പ്രകാരം മൊറൊട്ടൊറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.


വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home