മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന്; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത് സമർപ്പിക്കുന്നു. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ നടന്ന പൊതുദർശനത്തിൽ സിനിമാരംഗത്തെയും സാംസ്കാരികരംഗത്തെയും നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്ന് വൈകിട്ട് നാലിന് മുടവന്‍മുകളിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
കൊച്ചി എളമക്കരയിൽ മോഹൻലാലിന്റെ വീടായ ശ്രീഗണേഷിൽ ചൊവ്വ പകൽ രണ്ടിനായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടർന്ന് 10 വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് എളമക്കരയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി, മന്ത്രി പി രാജീവ് തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരെത്തിയിരുന്നു.










0 comments