മദ്യലഹരിയിൽ വാക്കേറ്റം; മിസോറം സ്വദേശി കുത്തേറ്റു മരിച്ചു: സഹപാഠി അറസ്റ്റില്‍

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 23, 2025, 08:34 AM | 1 min read

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മിസോറം സ്വദേശിയായ വാലന്റയിന്‍ വി എല്‍ ചാന( 23 )യാണ് കൊല്ലപ്പെട്ടത്. രാജധാനി കോളേജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍ വി എല്‍ ചാന. സംഭവത്തില്‍ കോളേജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്‌ മൂന്നാംവർഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ റ്റി ലംസങ്‌ സ്വാലയെ നഗരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജങ്ഷനിലായിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളേജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home