മുതലപ്പൊഴി അപകടം; ഷിജിൻ ഇനിയും കാണാമറയത്ത്

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് രക്ഷപ്പെട്ട സ്മിത്ത് അപകടസ്ഥലം ചൂണ്ടിക്കാണിക്കുന്നു. ഒരാഴ്ച മുമ്പ് അപകടത്തിൽപ്പെട്ട മറ്റൊരു ബോട്ട് ചിത്രത്തിൽ കാണാം
ചിറയിൻകീഴ് : മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ കണ്ടെത്താനായില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരം വിഴിഞ്ഞത്തുനിന്നും ഫിഷറീസ് വകുപ്പ് എത്തിച്ച അഞ്ചംഗ സ്കൂബ സംഘം ബുധൻ പകൽ മൂന്നോടെയാണ് തിരച്ചിൽ നടത്തിയത്. വെള്ളത്തിനടിയിൽ കാഴ്ച പരിധി കുറവായതിനാൽ 3:30ഓടെ തിരച്ചിൽ മതിയാക്കി സംഘം മടങ്ങി.
വ്യാഴം രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 5 ദിവസമായി മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലും തിരഞ്ഞിരുന്നു. വെള്ളി രാത്രി 9ഓടെ മീൻ പിടിച്ച് കഴിഞ്ഞ് അഞ്ചുതെങ്ങ് പുത്തൻ മണ്ണ് സ്വദേശി ജോസിന്റെ വള്ളത്തിൽ തീരത്തേയ്ക്ക് മടങ്ങുമ്പോഴാണ് അഴിമുഖ മുനമ്പിലെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. തിരച്ചിൽ നടത്തുന്നതിൽ കാണിക്കുന്ന അലംഭാവത്തിൽ ഷിജിന്റെ കുടുംബത്തിൽനിന്നും നാട്ടുകാർക്കിടയിലും അമർഷമുണ്ട്.










0 comments