ad
Deshabhimani

രാവിലെ മുതൽ കാണാതായി, വയോധികയുടെ മൃതദേഹം കിണറ്റിൽ

death
വെബ് ഡെസ്ക്

Published on Jun 30, 2026, 08:48 AM | 1 min read

മലപ്പുറം: രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മലപ്പുറം മൊറയൂരിലാണ് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറയൂർ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.


അബദ്ധത്തിൽ കിണറ്റിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു നബീസ. ഇന്ന് രാവിലെ മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും പ്രദേശത്താകെ തെരച്ചിൽ നടത്തിവരികയായിരുന്നു.


മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്.


സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home