Deshabhimani

print edition എല്ലാം ദേവസ്വം ബോർഡിന്റെ തലയിലിട്ട്‌ മന്ത്രി

k muraleedharan
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ശബരിമല തീർഥാടന ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിനെ പഴിച്ച്‌ ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറി മന്ത്രി കെ മുരളീധരൻ. അരവണ പ്രതിസന്ധി ബോർഡിന്റെ വീഴ്‌ചയാണെന്നും നടതുറന്നിരിക്കുമ്പോൾ നിർമാണ പ്രവർത്തനം നടത്തിയതാണ്‌ പ്രശ്നമെന്നും മുരളീധരൻ പറഞ്ഞു. അരവണ പ്ലാന്റിന്റെ ശേഷി കൂട്ടാനുള്ള നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ഒരാൾക്ക്‌ ഒരു ടിൻ എന്ന നിലയ്ക്ക്‌ അരവണ വിതരണം കുറച്ചതായി ദേവസ്വം ബോർഡ്‌ അറിയിച്ചിരുന്നു.


കരുതൽ ശേഖരം സൂക്ഷിച്ചിരുന്നെങ്കിലും കന്നിമാസ പൂജയ്ക്ക്‌ പ്രതീക്ഷിച്ചതിലടികം ഭക്തരെത്തിയത്‌ പ്രതിസന്ധിയുണ്ടാക്കി. പ്ലാന്റിന്റെ ഉൽപ്പാദനശേഷി കൂട്ടുന്നകാര്യം അവലോകന യോഗത്തിലുൾപ്പെടെ ദേവസ്വം ബോർഡ്‌ മന്ത്രിയെ അറിയിച്ചിരുന്നു. മണ്ഡലകാലത്ത്‌ അരവണവിതരണം സുഗമമാക്കാനാണ്‌ പ്ലാന്റിന്റെ ശേഷി കൂട്ടാൻ ആരംഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home