ad
Deshabhimani

സംസ്ഥാനം ചെലവാക്കിയത് 5500 കോടി രൂപ; ദേശീയ പാത ഉദ്ഘാടനത്തിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രതിഷേധം കനക്കുന്നു

Muhammad Riyas.jpg

മന്ത്രി മുഹമ്മദ് റിയാസ് , ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 11, 2026, 10:29 AM | 3 min read

കൊച്ചി:  കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ദേശീയപാത വികസനത്തിനായി അഹോരാത്രം പ്രയത്നിച്ച പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയേയും ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നാണ് ഔദ്യോഗികമായി മന്ത്രിയെ മാറ്റിനിർത്തിയത്. അതിനു പകരം പരിപാടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത് ദേശീയപാത വികസനവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെയാണ്.


സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി 5500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവാക്കിയത്. ഇത്രയധികം തുക വിഹിതമായി നൽകുകയും പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ആണ് ഒഴിവാക്കിയത്. ഉദ്ഘാടന ചടങ്ങിലേക്ക് ഇതുവരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.


എല്ലാ റീച്ചിന്റെയും റിവ്യൂ യോഗങ്ങൾ കൃത്യമായി നടത്തുകയും ബഹുമാനപ്പെട്ട മന്ത്രി ശ്രീ നിതിൻ ​ഗഡ്​കരി തന്നെ എത്രയോ തവണ സ്റ്റേറ്റ് ഗവൺമെന്റിന്റെ എഫർട്ടിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നേതൃത്വപരമായ നിലപാടിനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്ന് എത്രയോ തവണ പരസ്യമായും മീറ്റിങ്ങുകളിലും ശ്രീ നിതിൻ നിതിൻ ​ഗഡ്​കരി പറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


മന്ത്രിയുടെ പ്രതികരണം:


ഇതുവരെയും ക്ഷണിച്ചിട്ടില്ല. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത് എൻഎച്ച് 66നാണ്, അതും 5600 കോടി. അത് കടമെടുപ്പ് പരിധിയിൽ കൂടിപ്പെടുത്തിയപ്പോൾ 12000 കോടിക്ക് സമമായി. അതുമാത്രമല്ല എല്ലാ റീച്ചിന്റെയും റിവ്യൂ യോഗങ്ങൾ കൃത്യമായി നടത്തുകയും ബഹുമാനപ്പെട്ട മന്ത്രി ശ്രീ നിതിൻ ​ഗഡ്​കരി തന്നെ എത്രയോ തവണ സ്റ്റേറ്റ് ഗവൺമെന്റിന്റെ എഫർട്ടിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സ്റ്റേറ്റിലും കാണാത്ത നിലയിൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ നിങ്ങൾ നടത്തുന്ന ഇടപെടലിനെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഈ നേതൃത്വപരമായ നിലപാടിനെ പ്രത്യേകം അഭിനന്ദിക്കുന്നു എന്നും എത്രയോ തവണ പരസ്യമായും മീറ്റിങ്ങുകളിലും ശ്രീ നിതിൻ നിതിൻ ​ഗഡ്​കരി പറഞ്ഞതാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജണൽ ഓഫീസർ തന്നെ കേരളത്തിലെ ഗവൺമെന്റ് ഇതിലെടുക്കുന്ന എഫർട്ടിനെ കുറിച്ച് എത്രയോ തവണ പറഞ്ഞതാണ്. അപ്പോൾ ഇത് എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്നുള്ളതാണ്. അത് ജനം ചർച്ച ചെയ്യട്ടെ, നാട് അതിനെക്കുറിച്ച് ചർച്ച ചെയ്യട്ടെ.


ഉദ്ഘാടന പരിപാടിയിൽ ആരെയെങ്കിലും വിളിച്ചിട്ടോ ഉദ്ഘാടന പരിപാടിയിൽ ആരെയെങ്കിലും വിളിക്കാതിരുന്നിട്ടോ അല്ല ഒരു പദ്ധതിയുടെ കഠിനാധ്വാനത്തിൽ ആരൊക്കെ പങ്ക് കൊണ്ടു എന്ന് തീരുമാനിക്കുന്നത്. എല്ലാ സ്റ്റേറ്റ് മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണം എന്നുള്ള അഭിപ്രായം അന്നും ഞങ്ങൾക്കില്ല, ഉത്തരവാദിത്തപ്പെട്ടവർ ഇരുന്നാൽ മതി. എന്തുകൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്നുള്ള ചോദ്യത്തിന്റെ വളര സിമ്പിൾ ആയിട്ടുള്ള ഒരു ഉത്തരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ പോസ്റ്റർ പതിഞ്ഞതുപോലെ പതിഞ്ഞതാണ് ദേശീയപാത 66ന് സ്റ്റേറ്റ് ഗവൺമെന്റ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ. ആ മനസ്സിൽ പതിഞ്ഞ പോസ്റ്റർ ഏതെങ്കിലും ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നതുകൊണ്ട് കീറികളയാൻ ആകില്ല, അത് മനസ്സിലാക്കണം. ഇതൊക്കെ നാട് കാണുന്നുണ്ട്.


നഷ്ടപ്പെട്ട പദ്ധതിയായിരുന്നില്ലേ ഇത്? 2014ൽ അടച്ചുകൂട്ടി പോയ പദ്ധതിയല്ലേ, 2016ൽ എൽഡിഎഫ് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു ആ ഗവൺമെന്റ് എടുത്ത നിലപാട്. അങ്ങനെ ഒരു ഗവൺമെന്റ് എൽഡിഎഫ് ഗവൺമെന്റ് വന്നിട്ടില്ലായിരുന്നെങ്കിൽ ഈ പദ്ധതി ഉണ്ടാകുമായിരുന്നോ ? ഇത് എല്ലാവർക്കും അറിയില്ലേ ? ഏതെങ്കിലും ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നത് കൊണ്ട് ഇതില്ലാതാകുമോ ? ജനാധിപത്യത്തിന് ഭൂഷണമാണോ ഇത്തരം നിലപാട് ? ജനാധിപത്യത്തിന് അപമാനമല്ലേ ? ഒരു സംസ്ഥാനത്തെ അപമാനിക്കുകയല്ലേ ? ഒരു സംസ്ഥാനത്തെ അപമാനിക്കുകയല്ലേ ?


ഇപ്പോൾ കോഴിക്കോട് ബൈപ്പാസിന്റെ ഉദ്ഘാടനമാണ്. 2021 മെയ് 20 ന് ഈ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ കോഴിക്കോട് ബൈപ്പാസിന്റെ സ്ഥിതി എന്തായിരുന്നു ? കുണ്ടും കുഴിയും ആയിട്ടുള്ള റോഡിന് കരാറുകാരൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു. എങ്ങനെ അത് ഈ വഴിക്കായി, എങ്ങനെ ഇടപെട്ടു ? ആര് ഇടപെട്ടു ? ഇതൊക്കെ ദൃശ്യങ്ങളിലില്ലേ. ചരിത്രത്തിൽ ഇല്ലേ ? ഇതൊക്കെ എത്ര എത്ര റിവ്യൂ യോഗങ്ങൾ നടത്തി ? എത്ര എത്ര തവണ ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയി. എത്ര എത്ര തവണ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെട്ടു. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ അതുകൊണ്ട് ആരെങ്കിലും ഒഴിവാക്കിയാൽ അത് അതുകൊണ്ട് ജനങ്ങളുടെ മനസ്സിൽ നിന്നും എൽഡിഎഫ് സർക്കാർ ഒഴിവാകും എന്നാണ് കരുതുന്നതെങ്കിൽ അതിന് മറ്റൊന്നും പറയാനില്ല. എന്തുകൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്ന ചോദ്യം ചോദ്യത്തിന്റെ വളരെ സിമ്പിൾ ഉത്തരങ്ങളിൽ ഒന്നാണിത്. അധികാരത്തിന്റെ ദാർഷ്ട്യം ഉപയോഗിച്ചുകൊണ്ട് ജനാധിപത്യത്തിൽ അവകാശപ്പെട്ടവരെ ചവിട്ടി പുറത്തിടുന്ന ഈ ഫാസിസ്റ്റ് പ്രവണതകൾ നിറഞ്ഞ ഇത്തരം നിലപാട് തന്നെയാണ് ഈ നിലയിലേക്ക് എത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home