ad
Deshabhimani

മിൽമ പ്രഖ്യാപിച്ച വില വർധന നാളെ മുതൽ

Milma.jpg
വെബ് ഡെസ്ക്

Published on May 31, 2026, 03:20 PM | 1 min read

തിരുവനന്തപുരം: മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ ലിറ്ററിന് 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.


പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയകൾക്കായി വിനിയോഗിക്കാനാണ് തീരുമാനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home