Deshabhimani

print edition പ്രതീക്ഷിക്കുന്നത്‌ 10 ശതമാനം അധികവിൽപ്പന; വിലക്കയറ്റത്തിന്‌ ബദലായി മിൽമ

milma strike
വെബ് ഡെസ്ക്

Published on Aug 22, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വിലക്കയറ്റത്തിന്റെ ഓണവിപണിയിൽ സഹകരണത്തിന്റെ ബദൽ സൃഷ്ടിച്ച്‌ മിൽമ. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ അധിക നിരക്കിൽ പാൽ വാങ്ങിയാണ്‌ മിൽമ ഇത്തവണ ന്യായവിലയിൽ വിൽക്കുന്നത്‌. സംസ്ഥാനത്തെ കർഷകരിൽനിന്ന്‌ ശേഖരിക്കുന്നതിന്‌ പുറമെയാണ്‌ കർണാടകം, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന്‌ പാലെത്തിക്കുന്നത്‌.


പനീറും റെഡി ടു മിക്സ്‌ പാലടപ്പായസവും പുളിശേരിയും വിപണിയിലുണ്ട്‌. രണ്ടുതരം ഐസ്‌ക്രീമും പുതുതായി അവതരിപ്പിക്കുന്നു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക്‌ ലിറ്ററിന്‌ മൂന്നുരൂപ ഇൻസെന്റീവും യൂണിയനുകൾ നൽകുന്നു. പാലിനും തൈരിനും 10 ശതമാനം അധിക വിൽപ്പനയാണ്‌ ഇത്തവണ പ്രതീക്ഷിക്കുന്നത്‌.

ഓണത്തിന്‌ മുമ്പുതന്നെ നെയ് വിൽപ്പനയിൽ വർധനയുള്ളതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽമാത്രം 38,03,388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് വിറ്റത്. 2024ൽ പാൽ വിൽപ്പന 37,00,209 ലിറ്ററും തൈര് 3,91,923 കിലോയുമായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home