‘കേരള ഈസ്‍ ദ മോസ്റ്റ് എജ്യുക്കേറ്റഡ് സ്റ്റേറ്റ് ഇൻ ഇന്ത്യ’ ; ലെസോത്തോ ടു കേരള

ഡിയവൺ റഡിയവൺ സുഹൃത്തുക്കളുമായി സംസാരിക്കുന്നു
തൊടുപുഴ : ‘കേരള ഈസ്‍ ദ മോസ്റ്റ് എജ്യുക്കേറ്റഡ് സ്റ്റേറ്റ് ഇൻ ഇന്ത്യ’...ദക്ഷിണാഫ്രിക്കയിലെ ലെസോത്തോ സ്വദേശി ഡിയവൺ റഡിയവൺ കേരളത്തിൽ പഠിക്കാനെത്തിയതിന് പിന്നിലെ പ്രധാന കാരണം ഇതാണ്.
എംജി സർവകലാശാല ക്യാമ്പസിൽ എംഎജെഎംസി ആദ്യവർഷ വിദ്യാർഥിയായ ഡിയവൺ ദസ്‍തക് വേദിയിൽ ഇംഗ്ലീഷ് ചെറുകഥാ രചനയ്‍ക്കെത്തിയതായിരുന്നു. ആറുമാസമേ ആയുള്ളു കോഴ്സ് തുടങ്ങിയിട്ട്. യുനെസ്‍കോ യൂത്ത് ഡെസ്‍കിൽ രണ്ട് വർഷം പ്രവർത്തിച്ച ഈ 30 കാരിക്ക് മലയാളികളേക്കുറിച്ചും നല്ല അഭിപ്രായം. ഇവിടുത്തേ പൊറോട്ട, ചിക്കൻ ബിരിയാണി, മുട്ടക്കറി തുടങ്ങിയ വിഭവങ്ങളോടും പ്രിയമേറെ.
സ്വദേശത്ത് കഥകൾ എഴുതിയിരുന്നെങ്കിലും പ്രസിദ്ധീകരണത്തിലേക്കെത്തിയിട്ടില്ല. സുഹൃത്തുക്കളോടൊപ്പമാണ് ദസ്‍തക് വേദിയിലെത്തിയത്. കേരളത്തെയും മലയാളികളെയും ഇഷ്‍ടപ്പെട്ട് നമ്മുടെ നാട്ടിലുണ്ടാവും ഈ ദക്ഷിണാഫ്രിക്കക്കാരി.










0 comments