മെഡിക്കൽ കോളേജിലെ മരണം: കുഴഞ്ഞുവീണ രോഗിക്ക് അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

കൊച്ചി: കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ് ഡിസ്‌ചാർജായി വീട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഗവ. മെഡിക്കൽ കോളേജിന് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് പരാതി.
തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരൻ ഹലീൽ റഹ്മാൻ (40) ആണ് മരിച്ചത്. കുഴഞ്ഞുവീണയാൾക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ വാർഡിൽ ഡോക്ടറോ നഴ്‌സുമാരൊ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സിപിആർ പോലും നൽകിയില്ലെന്നും കുടുംബം പരാതിപ്പെട്ടു.
22ന് മട്ടാഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റാണ് ഹലീൽ റഹ്‌മാനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കാലിൽ രണ്ട് ഒടിവുണ്ടായിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി.
വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. രോഗി കുഴഞ്ഞുവീണ സമയത്ത് വാർഡിൽ ഡോക്ടർ ഉണ്ടായിരുന്നില്ല.








0 comments