Deshabhimani

സ്വയം ചിതയൊരുക്കി തീയിൽ ചാടി; കൊല്ലത്ത് 55കാരൻ മരിച്ചു

Fire
വെബ് ഡെസ്ക്

Published on Sep 28, 2026, 06:28 PM | 1 min read

കൊല്ലം: സ്വയം ചിതയൊരുക്കി തീയിൽ ചാടി ജീവനൊടുക്കി 55 വയസ്സുകാരൻ. കൊല്ലം ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള ആണ് രാവിലെ 11 മണിയോടെ വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിൽ ചാടി ആത്മഹത്യ ചെയ്തത്.


പുക ഉയരുന്നത് കണ്ട് അയൽവാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഹരീന്ദ്രൻ പിള്ളയുടെ ആത്മഹത്യ.


കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഭാര്യയും മക്കളുമായി ഹരീന്ദ്രൻ പിള്ള അകൽച്ചയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home