ad
Deshabhimani

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ; വീട്ടമ്മയുടെ കണ്ണിൽ തറച്ച ലെൻസ് നീക്കുന്നത് വൈകും

VANDANAM MEDICAL COLLEGE
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 12:59 AM | 1 min read

വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിരശസ്‍ത്രക്രിയയ്‍ക്കിടെ കണ്ണിൽ തറച്ച ലെൻസ്‌ നീക്കുന്നത്‌ വൈകും. മെഡിക്കൽ കോളേജിൽ തുടരുന്ന ആ റാട്ടുപുഴ നല്ലാണിക്കൽ വീട്ടിൽ ലത(67)യ്‍ക്ക് ശക്തമായ തലവേദനയും വലതുകണ്ണിൽ കടുത്തവേദനയുമുണ്ട്. തിങ്കളാഴ്‍ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ലെൻസ് നീക്കിയാലേ കാഴ്‍ച തിരിച്ചുകിട്ടുമോയെന്നതിൽ വ്യക്തതവരൂ.

വ്യാഴാഴ്‍ച ശസ്‍ത്രക്രിയയ്‍ക്കിടെയാണ് ലെൻസ് കണ്ണി ൽ തറച്ചുകയറിയത്. ശസ്‍ ത്രക്രിയയ്‍ക്ക് നേതൃത്വം നൽകിയ ഡോ. മല്ലിക വെള്ളി രാവിലെ വാർഡിലെത്തി ലതയെ കണ്ടു. കണ്ണിൽ എന്തോ കിടന്ന് കറങ്ങുന്നതായി തോന്നുന്നതായും കഠിനമായ വേദനയുണ്ടെന്നും ഉറങ്ങാനായില്ലെന്നും ലത ഡോക്‌ടറോട്‌ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്‌ച ശസ്‌ത്രക്രിയ നടത്തുന്നതിന്‌ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന്‌ സൂപ്രണ്ട് അറിയിച്ചു. ചികിത്സാപ്പിഴവിൽ മകൾ ദീപിക ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

വിഷയത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ഇടപെട്ടതോടെയാണ് ലതയ്‌ക്ക് വണ്ടാനത്ത് തുടർപരിചരണവും കോട്ടയം മെഡിക്കൽ കോളേജിൽ ലഭ്യമാക്കുമെന്ന്‌ സൂപ്രണ്ട് ഉറപ്പ് നൽകിയത്. ലതയുടെ ബന്ധുക്കളും സൂപ്രണ്ടുമായി കണ്ടിരുന്നു. ഗുരുതര ചികിത്സാ പിഴവുണ്ടായിട്ടും ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തിൽ ഇടപെട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home