Deshabhimani

print edition കഞ്ചാവ്‌ പ്രതിയുടെ കോൺഗ്രസ്‌ ബന്ധം മറച്ച്‌ മാധ്യമങ്ങൾ

youth congress leader
വെബ് ഡെസ്ക്

Published on Nov 24, 2026, 12:30 PM | 1 min read

ആലപ്പുഴ: കാറിൽ 11.6 കിലോ കഞ്ചാവ്‌ കടത്തിയ കേസിലെ പ്രതിയുടെ ഉന്നത കോൺഗ്രസ്‌ ബന്ധവും ക്രിമിനൽ പശ്‌ചാത്തലവും മറച്ചുവച്ച്‌ മാധ്യമങ്ങൾ. കഴിഞ്ഞ ദിവസം മാക്കേകവലയിൽ കാറിൽ കടത്തിയ കഞ്ചാവുമായി പിടിയിലായ തൈക്കാട്ടുശേരി മണപ്പുറം വേലംവെളി ഷെമീർ (38) യൂത്ത്‌ കോൺഗ്രസ്‌ പൂച്ചാക്കൽ മണ്ഡലം വൈസ്‌ പ്രസിഡന്റാണ്‌. മുഖ്യമന്ത്രി വി ഡി സതീശനടക്കം ഉന്നതനേതാക്കളുമായി പ്രതിയുടെ അടുപ്പം മറച്ചുവച്ചു യുഡിഎഫ്‌ അനുകൂല പത്രങ്ങൾ.


മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള ദിനപത്രങ്ങൾ ഇയാൾ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനാണ്‌ എന്ന പരാമർശം വാർത്തയ്‌ക്കുള്ളിൽ ഒളിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള സ‍ൗഹൃദം ഉപയോഗിച്ച്‌ ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞിട്ടും നൽകിയില്ല. വി ഡി സതീശൻ, ഷാനിമോൾ ഉസ്‌മാൻ, എം ലിജു, അബിൻ വർക്കി എന്നിവരുമായുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളും പുറത്തുവന്നെങ്കിലും മാധ്യമങ്ങൾ കണ്ടഭാവം നടിച്ചില്ല.


സിപിഐ എം ഏരിയാ കമ്മിറ്റിയംഗത്തെ ആക്രമിച്ചതും തദ്ദേശതെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിൽ എൽഡിഎഫ്‌ പ്രചാരണ വാഹനം അടിച്ചുതകർത്തതും ഇ‍ൗ കേസിൽ അറസ്‌റ്റിലായ ഇയാളെ വിട്ടുകിട്ടാൻ ഷാനിമോൾ ഉസ്‌മാൻ അർധരാത്രി പൂച്ചാക്കൽ സ്‌റ്റേഷനിൽ എത്തി കുത്തിയിരുന്നതും അടക്കമുള്ള കാര്യങ്ങൾ പൊലീസ്‌ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾക്ക്‌ വിഷയമായില്ല.


കാപ്പ ചുമത്തും


കഞ്ചാവുമായി പിടിയിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷെമീറിനെതിരെ കാപ്പ ചുമത്താൻ പൊലീസ്‌ നടപടിക്ക്‌ സാധ്യത. കോൺഗ്രസിലെ ഒരുവിഭാഗം ഇപ്പോഴും സഹായവുമായി ഉണ്ടെങ്കിലും സമൂഹത്തിന്‌ ഭീഷണിയായ സ്ഥിരം കുറ്റവാളിയാണ്‌ ഇയാളെന്ന നിലപാടിലാണ്‌ പൊലീസ്‌.


പിടികൂടുന്പോൾ സർക്കാരിലെ ഉന്നതബന്ധം ചൂണ്ടിക്കാട്ടി ഇയാൾ പൊലീസിനെ വിരട്ടി. കഴിഞ്ഞമാസം കുന്പളം ടോൾ പ്ലാസയിൽ പൊലീസിനെ ആക്രമിച്ചതടക്കമുള്ള ഗുരുതര സ്വഭാവമുള്ള കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള റിപ്പോർട്ട്‌ ഉടൻ കൈമാറുമെന്നറിയുന്നു.


​ റിമാൻഡിലായ ഷെമീറിനെയും കൂട്ടാളികളെയും വിശദ ചോദ്യംചെയ്യലിന്‌ കസ്‌റ്റഡിയിൽ വാങ്ങാനും പൊലീസ്‌ നടപടിയുണ്ടാകും. കഞ്ചാവിന്റെ ഉറവിടം, എത്തിച്ച രീതി, ഇടനിലക്കാർ, ചെറുകിട ഇടപാടുകാർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനാണ്‌ കസ്‌റ്റഡിയിൽ വാങ്ങുക. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണവും നടത്തേണ്ടതുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home