ad
Deshabhimani

ആശമാരുടെ പേരിൽ നടക്കുന്നത്‌ രാഷ്ട്രീയ സമരം: എം ബി രാജേഷ്

mb rajesh assembly
വെബ് ഡെസ്ക്

Published on Mar 21, 2025, 12:07 PM | 1 min read

തിരുവനന്തപുരം: ആശമാരുടെ പേരിൽ നടക്കുന്ന സമരം രാഷ്ട്രീയ സമരമെന്ന് മന്ത്രി എം ബി രാജേഷ്. 26000 പേരിൽ 354 പേരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്. കമ്മ്യൂണിസ്റ്റ് വിരുദ്ധരെ പിടിച്ചിരുത്തിയുള്ള സമരമാണിത്‌. ആശ സംസ്ഥാനസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊടുക്കാത്ത സഹായം കേരളത്തിൽ നൽകുന്നുണ്ടെന്നും എം ബി രാജേഷ്‌ നിയമസഭയിൽ പറഞ്ഞു. ആശമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതിന്റെ കണക്കുകളും മന്ത്രി വ്യക്തമാക്കി.


വേതന വ്യവസ്ഥയിലെ മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അത്തരം ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. എന്നിട്ടും സമരക്കാർ സമരം നീട്ടിക്കൊണ്ടു പോവുകയാണ്. രാഷ്ട്രീയ പിടിവാശി ഉപേക്ഷിച്ചാൽ വിഷയം പരിഹരിക്കാം. സമരം ഒത്തുതീർപ്പ് ആകാത്തതിന്റെ കാരണം സമരമുഖത്തുള്ളവർ നിർബന്ധ ബുദ്ധിയും ശാഠ്യവും സ്വീകരിക്കുന്നത് കൊണ്ടാണ്. ആശമാരോട് സർക്കാരിന് അനുഭാവ പൂർവ്വമായ നിലപാടാണുള്ളത്. ഓണറേറിയത്തിലെ പതിനായിരത്തിൽ 8200 രൂപ സംസ്ഥാനം ആണ് കൊടുക്കുന്നത്. ന്യായമായും ഈ സമരം ആർക്കെതിരെയാണ് നടത്തേണ്ടത്. എല്ലാ സംസ്ഥാനങ്ങളും ഇൻസെന്റീവ് കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും കേന്ദ്ര മന്ത്രി ഒരുറപ്പും നൽകുന്നില്ല. കേന്ദ്രത്തിനെതിരെ ഒരു പ്രതിഷേധവും ഈ സമരത്തിന് ഇല്ല. അത് പ്രതിപക്ഷം ആലോചിക്കേണ്ട കാര്യമാണ്.


എസ് ‍ടി യു, ഐഎൻടിയുസി തുടങ്ങി ഒറ്റ ട്രേഡ് യൂണിയനും സമരരംഗത്തില്ല. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനും ഈ സമരത്തിനെതിരാണ്. ആശമാരെ ജീവനക്കാരായി അംഗീകരിക്കണമെന്നതാണ് എല്ലാ ട്രേഡ് യൂണിയനുകളും ആവശ്യപ്പെടുന്നത്. ജീവനക്കാരായി മാറ്റിയാൽ ഇവർക്ക് ശമ്പളം കൊടുക്കേണ്ടിവരും. അടിസ്ഥാന ശമ്പളവും ഇഎസ്ഐയും ഗ്രാറ്റിവിറ്റിയും ആനുകൂല്യങ്ങളും നൽകേണ്ടിവരും. അത് നൽകാതിരിക്കാനുള്ള നടപടിയാണ് കേന്ദ്രം ഇപ്പോൾ സ്വീകരിക്കുന്നത്. – എം ബി രാജേഷ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home