ad
Deshabhimani

കൊല്ലം താന്നിയിൽ വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

kollam
വെബ് ഡെസ്ക്

Published on Sep 07, 2026, 10:54 AM | 1 min read

കൊല്ലം : കൊല്ലം താന്നിയിൽ വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. ഓഡിറ്റോറിയത്തിന് പുറത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.


കല്യാണത്തിനെത്തിയവരും വഴിയാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. സംഘർഷത്തിനിടയിൽ ചിലർ കായലിൽ വീഴുകയും ചെയ്തു. ഓഡിറ്റോറിയത്തിന് പുറത്ത് യുവാക്കൾ മദ്യപിക്കുന്നത് സമീപവാസികളിൽ ചിലർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കായലിലേക്ക് വീണിട്ടും തല്ല് തുടരുന്നതായി ദൃശ്യങ്ങളിൽ കാണാം.


സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. അതേസമയം, സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home