ഡൽഹിയിൽ കെട്ടിടം തകർന്നുവീണ സംഭവം; അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് എസ്എഫ്ഐ

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിലെ ഹോസ്റ്റൽ തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ പിജി കെട്ടിടമാണ് തകർന്നുവീണത്.

നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. പലരും കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.

സുതാര്യവും വേഗത്തിലുള്ളതുമായ രക്ഷാപ്രവർത്തനം, പരിക്കേറ്റവർക്ക് സൗജന്യമായ മികച്ച ചികിത്സാസൗകര്യം, അനധികൃത നിർമാണത്തിനും അറ്റകുറ്റപ്പണി നടക്കാതിരുന്നതിനും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എന്നിവ ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ഡൽഹി സെക്രെട്ടറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.
പരിക്കേറ്റ വിദ്യാർഥികൾ ചികിത്സയിൽക്കഴിയുന്ന ഡൽഹി എയിംസ് ട്രോമാ കെയർ എസ്എഫ്ഐ നേതാക്കൾ സന്ദർശിച്ചു.
ചട്ടവിരുദ്ധമായി നിർമിച്ച ഇത്തരം ഹോസ്റ്റലുകളിൽ ഉയർന്ന ഫീസ് നൽകി വിദ്യാർഥികൾ താമസിക്കാനുണ്ടാകുന്ന സാഹചര്യങ്ങൾ വിലയിരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് കൃത്യമായ താമസൗകര്യങ്ങൾ നൽകാതെ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകളുടെയും അശ്രദ്ധയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും എസ്എഫ്ഐ പറഞ്ഞു.









0 comments