ad
Deshabhimani

ചെല്ലാനം അപകടം; പത്രത്തിൽ ഒന്നാം പേജിൽ എട്ടുകോളം വ്യാജ വാർത്ത; ശേഷം മലക്കം മറിഞ്ഞ് മനോരമ

manorama fake
വെബ് ഡെസ്ക്

Published on Dec 28, 2025, 04:07 PM | 1 min read

തിരുവനന്തപുരം: മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ എട്ട് കോളം നൽകിയ വാർത്ത വ്യാജമായിരുന്നുവെന്ന് സമ്മതിച്ച് മനോരമ ചാനൽ. ശനിയാഴ്ചത്തെ പത്രത്തിന്റെ വിവിധ എഡിഷനുകളിൽ വലിയ പ്രാധാന്യത്തോടെയാണ് ചെല്ലാനത്ത് പോലീസ് പരിശോധനയ്ക്കിടെ യുവാവിനെ പൊലീസ് തള്ളിയിട്ടെന്നും പരുക്കേറ്റ പൊലീസുകാരനെ മാത്രം ആശുപത്രിയിൽ കൊണ്ടുപോയെന്നും വാർത്ത നൽകിയത്. രക്തം വാർന്ന് യുവാവ് നടുറോഡിൽ കിടന്നെന്നും വാർത്തയിലുണ്ടായിരുന്നു. തുടർന്ന് യുവാവിനെ മറ്റൊരു ബൈക്കിൽ 40 കിലോമീറ്റർ അപ്പുറമുള്ള ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെന്നാണ് വായനക്കാർക്ക് മനസിലായത്.


യാതൊരുവിധ തെളിവുമില്ലാതെയാണ് മനോരമ ഇത്തരമൊരു വിഷയം സർക്കാരിനും പൊലീസിനും എതിരായി തിരിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ ആശുപത്രി സിസിസിടിവി ദൃശ്യമടക്കം പുറത്തുവന്നത്തോടെ നിവൃത്തിയില്ലാതെ മനോരമക്ക് സത്യം സമ്മതിച്ച് തിരുത്തേണ്ടതായി വന്നു. 'ചെല്ലാനം അപകടം, പൊലീസിനെതിരെ പറഞ്ഞത് പച്ചകള്ളം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്' എന്ന തലക്കെട്ടോടെയാണ് ചാനലിന്റെ വാർത്ത സമൂഹമാധ്യമ പേജിൽ മനോരമതന്നെ പങ്കുവെച്ചിരിക്കുന്നത്.


യാതൊരുവിധ ആധികാരികതയുമില്ലാതെ ഒന്നാം പേജിൽ പതിവിൽ കൂടുതൽ പ്രാധാന്യത്തെ വ്യാജ വാർത്ത നൽകിയതിനെതിരെ വിമർശിച്ച് നിരവധി വായനക്കാർ ഇതിനോടകം രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home