Deshabhimani

ലഹരി വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ കുത്തിപ്പരിക്കേൽപ്പിച്ചു

Knife attack case

സജീവ്

വെബ് ഡെസ്ക്

Published on Nov 10, 2026, 10:47 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് മകൻ അമ്മയെ കുത്തിപരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യ(47)യ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ പേരിലായിരുന്നു സജീവ് അമ്മ സന്ധ്യയെ ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് സജീവെന്ന് പൊലീസ് പറഞ്ഞു.


പണം കിട്ടില്ലെന്നറിഞ്ഞതോടെ വീട്ടിലെ സാധനങ്ങൾ തല്ലി തകർക്കുകയും സന്ധ്യയെ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് കത്തിയെടുത്ത് മുതുകിൽ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാർ ചേർന്നാണ് കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സന്ധ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home