ad
Deshabhimani

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

wild elephant
വെബ് ഡെസ്ക്

Published on Mar 24, 2026, 10:09 PM | 1 min read

അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാരിയെല്ലുകൾ പൊട്ടി ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു. മാർച്ച് ഒമ്പതിനാണ് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിക്ക്‌ (ബാബു–58) പരിക്കേറ്റത്‌. വെളുപ്പിന് ഉന്നതിക്കുസമീപത്തെ തോട്ടിലേക്ക് നടക്കുകയായിരുന്ന ഇയാളെ പ്രദേശത്ത് സ്ഥിരമായി നാശംവിതയ്‌ക്കുന്ന മുറിവാലൻ കൊമ്പൻ ആക്രമിക്കുകയായിരുന്നു.


പരിക്കേറ്റ രങ്കസ്വാമിയെ വനപാലകരെത്തി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വാരിയെല്ലുകൾ പൊട്ടുകയും നടുവിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home