'ജീവ-സുയാത്ര' മിഷൻ; മമ്മൂട്ടി ബ്രാൻഡ് അംബാസഡർ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ജീവ-സുയാത്ര' മിഷന് തുടക്കം. ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
മത്സരയോട്ടം ശ്രദ്ധിക്കണമെന്നും സുരക്ഷിത യാത്രയ്ക്കായി പ്രവർത്തിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അഭ്യാസവും മത്സരവും നടത്താനുള്ള ഇടമല്ല റോഡുകൾ. അത് നടത്തുന്നവർക്ക് മാത്രമല്ല, മറ്റുള്ളവർക്കും ബുദ്ധിമുട്ടാണ്. ഒരു മിനിറ്റ് മുമ്പേ എത്താൻ വേണ്ടി ജീവിതം നശിപ്പിക്കുന്ന തരത്തിലേക്ക് പോകരുത്. വേഗതയേക്കാൾ വേണ്ടത് കൃത്യതയാണ്. നമ്മുടെ ജീവൻ നമ്മുടെ കയ്യിലാണെന്നും മമ്മൂട്ടി പറഞ്ഞു.
ഗതാഗത മന്ത്രി സി പി ജോൺ അധ്യക്ഷനായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ടീസർ പ്രകാശിപ്പിച്ചു. റോഡപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവൽക്കരണം, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണ് നടപ്പാക്കുന്നത്.







0 comments