print edition ഓഹ്... വാട്ട് എ ലീഡ് ന്യൂസ് ; കേരളം നന്നാകുന്നത് സഹിക്കാനാകാതെ യുഡിഎഫ് പത്രം

തിരുവനന്തപുരം
ഇൗസ് ഓഫ് ഡൂയിങ് ബിസിനിസ്സിൽ കേരളത്തിന്റെ പേരുദോഷം മാറിയത് യുഡിഎഫ് പത്രമായ മനോരമയ്‌ക്ക് ഒട്ടും സഹിക്കുന്നില്ല. പാലക്കാട്ട് ഒരു സ്വകാര്യ ബസ് സർവീസ് നഷ്ടത്തിലായത് ഒന്നാം പേജിലെ ലീഡ് വാർത്തയാക്കിയ പത്രം ഇൗസ് ഓഫ് ഡൂയിങ് ബിസിനസ്സിനെ പരിഹസിക്കുന്നതും അതിനാലാണ്. ചോദിച്ച സമയക്രമം അനുവദിച്ചുനൽകാത്തതിനാൽ ബസ് നഷ്ടത്തിലായെന്നാണ് പറയുന്നത്. അതിലെ തെറ്റ് ആർടിഒ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം വാർത്തയെ അതേ വാർത്തയിലൂടെ തള്ളിക്കളയുന്നുമുണ്ട്.
ശനിയാഴ്‌ച കേരളത്തിന് വലിയ സന്തോഷദിനമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ട നിർമാണത്തിന്റെ തുടക്കമായിരുന്നു. ശനിയാഴ്‌ച മനോരമയിലും സർക്കാർ മുഴുപ്പേജ് പരസ്യം നൽകിയിരുന്നു. കേരളത്തിന്റെ ഭാവിവികസനത്തിന് വലിയതോതിൽ വളർച്ചയുണ്ടാക്കുന്ന, സംസ്ഥാന സർക്കാർ 5000 കോടി മുടക്കിയ സ്വപ്‌നപദ്ധതിയാണ് വിഴിഞ്ഞം. വാർത്ത മനോരമ ഒന്നാംപേജിൽ നൽകിയെങ്കിലും പ്രധാനവാർത്തയാക്കിയില്ല. അതിനേക്കാൾ പ്രധാനം ബസ് സർവീസ് നഷ്ടത്തിലായതാണ്.
മറ്റൊരു അഭിമാനദിവസം കൂടിയായിരുന്നു കേരളത്തിന്. ദാവേeസിൽ സമാപിച്ച ലോക സാമ്പത്തിക -ഫോറത്തിൽനിന്ന് ചരിത്രത്തിലാദ്യമായി കേരളം നിക്ഷേപം സമാഹരിച്ചു. ഇതിനകം 1.18 ലക്ഷം കോടിരൂപയുടെ നിക്ഷേപ താൽപ്പര്യപത്രം ഒപ്പുവച്ചു. ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുറക്കുന്നു. മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചത് പക്ഷേ, പത്രത്തിന് അവസാനപേജിലെ ചെറിയ വാർത്തയാണ്.










0 comments