ad
Deshabhimani

print edition സ്‌തംഭനമില്ല , വില്ലേജ്‌ ഓഫീസുകൾ സ്മാർട്ട്‌ ; മനോരമവാർത്ത നുണ

malayala manorama fake news
വെബ് ഡെസ്ക്

Published on Jan 19, 2026, 12:18 AM | 1 min read


തിരുവനന്തപുരം

പൊതുജനങ്ങളെ ആശങ്കയിലാക്കാൻ വസ്‌തുതാവിരുദ്ധ വാർത്ത ചമച്ച്‌ മലയാളമനോരമ. വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യുടെ ഹിയറിങ്ങിനായി റവന്യൂജീവനക്കാരെ വിന്യസിച്ചതിനാൽ സേവനങ്ങൾ മുടങ്ങുന്നുവെന്നാണ്‌ വ്യാജപ്രചാരണം.


റവന്യൂ സേവനങ്ങൾ ഓൺലൈനായാണ്‌ നൽകുന്നത്‌. അപേക്ഷ കിട്ടിയാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്‌ സമയപരിധിയുണ്ട്‌. സർടിഫിക്കറ്റുകൾ നൽകുന്നതിന്‌ തടസ്സംവരാത്ത വിധമാണ്‌ ഹിയറിങ്ങിനായി ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്‌. എസ്‌ഐആർ നടപടിക്രമങ്ങൾക്കായി പൂർണമായും വിന്യസിച്ചിട്ടുള്ളത്‌ റവന്യൂ ജീവനക്കാരെയല്ല. എസ്‌ഐആർ നടപടിക്കായി മുപ്പതിനായിരത്തിലേറെ ജീവനക്കാരെ നിയോഗിച്ചതിൽ റവന്യൂ ജീവനക്കാർ ആയിരത്തോളംപേർ മാത്രമാണ്‌.


ഇആർഒ, അസിസ്‌റ്റന്റ്‌ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (എഇആർ), ബിഎൽഒ എന്നിവരാണ്‌ നടപടികൾ പൂർത്തിയാക്കുന്നത്‌. എഇഒമാരായി ഡെപ്യൂട്ടി കലക്‌ടർമാരും എഇആർമാരായി രജിസ്‌ട്രേഷൻ ഓഫീസർമാരും ജൂനിയർ സൂപ്രണ്ടുമാരുമാണുള്ളത്‌. ഒരു നിയമസഭാമണ്ഡലത്തിൽ രണ്ട്‌ എഇആർമാരുണ്ടാകും. വില്ലേജ്‌ ഓഫീസുകളിലും പോളിങ്‌ സ്‌റ്റേഷനുകളിലും ബിഎൽഒമാരാണ്‌ സൂപ്പർവൈസർമാർ. സുഗമമായ നിർവഹണത്തിന്‌ മൂന്ന്‌ ജീവനക്കാർ മതിയെന്നിരിക്കെയാണ്‌ റവന്യൂ ഓഫീസുകളിലൊന്നും ജീവനക്കാരില്ലെന്ന്‌ മനോരമയുടെ പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home