ad
Deshabhimani

മലപ്പുറം ചോക്കാട് മഴവെള്ളപ്പാച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം മൂന്നായി

Malappuram Rain
വെബ് ഡെസ്ക്

Published on Sep 21, 2026, 07:06 AM | 1 min read

മലപ്പുറം : നിലമ്പൂർ ചോക്കാട് മഴവെള്ളപ്പാച്ചിലിൽ മരണം മൂന്നായി. ടി കെ ന​ഗർ പൊട്ടിക്കലിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മുഴുവൻ എൻഡിആർഎഫ് സംഘവും അ​ഗ്നിശമനസേനയും മറ്റു സന്നദ്ധപ്രവർത്തകരും ചേർന്നാണ് കാണാതായവർക്കായി തിരിച്ചിൽ നടത്തിയത്. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. മലപ്പുറത്തു നിന്നുള്ള 24 പേരുടെ സംഘവും തിരച്ചിൽ സംഘത്തിൽ ചേരും.


ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മലവെള്ളപ്പാച്ചിൽ ശക്തമായത്. ആ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് പുഴയിൽ ഒഴുക്ക് വർധിച്ചതും വെള്ളപ്പാച്ചിൽ ഉണ്ടായതും. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമാണിത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പുഴയിൽ അപകടസാധ്യത വളരെ കൂടുതലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home