ad
Deshabhimani

കെഎസ്‌യു അശ്ലീല വീഡിയോ നിർമാണം: സനീഷ്‌ വീണ്ടും റിമാൻഡിൽ

Morphing case
വെബ് ഡെസ്ക്

Published on Sep 21, 2026, 08:15 AM | 1 min read

കൊച്ചി : കെഎസ്‌യു നേതാവടങ്ങുന്ന സംഘം വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രം പകർത്തി മോർഫ്‌ചെയ്‌ത്‌ അശ്ലീല വീഡിയോ നിർമിച്ച കേസിൽ കസ്‌റ്റഡിയിൽ ലഭിച്ച പ്രതിയെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥി സനീഷിനെയാണ്‌ കോടതി റിമാൻഡ്‌ ചെയ്‌തത്‌.


മല്ലുപ്രീമിയം പെയ്‌ഡ്‌ ഗ്രൂപ്പിലെ അംഗങ്ങളിൽ ചിലരെക്കുറിച്ച്‌ ഇയാളിൽനിന്ന്‌ അന്വേഷകസംഘത്തിന്‌ കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ്‌ വിവരം. സനീഷിന്റെ മൊബൈൽ ഫോണിൽനിന്ന്‌ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇ‍ൗ തെളിവുകൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ഇയാളെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും. ഇതിന്റെ അടിസ്ഥാനത്തിൽ മല്ലുപ്രീമിയം പെയ്‌ഡ്‌ ഗ്രൂപ്പിലെ അംഗങ്ങളെ ചോദ്യം ചെയ്യാനാണ്‌ നീക്കം.


കേസിൽ ആദ്യം അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ്‌ എസ്‌ ശ്രീഹരി ഉൾപ്പെടെ തയ്യാറാക്കിയ അശ്ലീലദൃശ്യങ്ങൾ വിറ്റ്‌ സനീഷ്‌ പണം സന്പാദിച്ചതായി കണ്ടെത്തിയിരുന്നു. ശ്രീഹരിക്കും സനീഷിനും പുറമെ അശ്ലീല വീഡിയോ നിർമാണ റാക്കറ്റിലുള്ള മറ്റുള്ളവരിലേയ്‌ക്ക്‌ അന്വേഷകസംഘം നീങ്ങുന്നതായാണ്‌ സൂചന. ടെലിഗ്രാമിൽനിന്ന്‌ വിശദ മറുപടിക്ക്‌ കാക്കുകയാണ്‌ അന്വേഷകസംഘം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home