ad
Deshabhimani

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: മലബാര്‍ മെഡി. കോളേജിന്‌ അപൂർവനേട്ടം

malabar medical college ulliyeri
വെബ് ഡെസ്ക്

Published on Aug 13, 2025, 12:12 AM | 1 min read


കോഴിക്കോട്

വര്‍ഷത്തില്‍ ആയിരത്തില്‍പ്പരം മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ നേട്ടത്തിൽ കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ്‌ (എംഎംസി). പ്രമുഖ ഓര്‍ത്തോപീഡിക്സ് പ്രൊഫസര്‍മാരും ജോയിന്റ്‌ റീപ്ലേസ്മെന്റ്‌ സര്‍ജന്‍മാരുമായ ഡോ. എം കെ രവീന്ദ്രന്‍, ഡോ. പി റിജേഷ്, ഡോ. ജവഹര്‍ ആദിരാജ, ഡോ. ജിബിന്‍ ഗോപി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ്‌ മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യുന്നത്.


കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിസെപ്, ഇസിഎച്ച്എസ്, ഇഎസ്ഐ തുടങ്ങി മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സുള്ളവർക്കും മുട്ട് മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ വിവിധ സര്‍ജറികളും കിടത്തിച്ചികിത്സകളും എംഎംസിയില്‍ ക്യാഷ്‌ലെസായി ചെയ്യുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home