ad
Deshabhimani

എംജി വി സിക്ക് കനത്ത തിരിച്ചടി; യൂണിയനോട് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തു

D Mavooth M G Univeristy national conference poster

ഡി മാവൂത് (ഇടത്), ദേശീയ സെമിനാറിന്റെ പോസ്റ്റർ (വലത്)

വെബ് ഡെസ്ക്

Published on Aug 07, 2026, 01:59 PM | 1 min read

കൊച്ചി: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ സംഘടിപ്പിച്ച ദേശീയ കോൺഫറൻസിന് അനുവദിച്ച പണം തിരികെ നൽകാൻ നിർദേശിച്ച വൈസ് ചാൻസിലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെമിനാറിന്റെ പോസ്റ്ററിൽ പാറ്റയുടെ ചിത്രം വെച്ചതിൻ്റെ പേരിലാണ് 2.81 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാട്ടി വൈസ്‌ ചാൻസിലർ ഡി മാവൂത്‌ ഉത്തരവിറക്കിയത്. സംഘപരിവാർ പ്രീണനത്തിനായി വിദ്യാർഥി യൂണിയന്റെ പ്രവർത്തത്തെ തടയിടാൻ ശ്രമിച്ച വി സിക്ക് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.


കോൺഫറൻസിന്റെ പ്രചാരണ പോസ്‌റ്ററിൽ പാറ്റയുടെയും ഡൽഹി സമരത്തിന്റെയും ചിത്രം ഇടംപിടിച്ചതിന്‌ പിന്നാലെ ഫണ്ട്‌ പിൻവലിക്കുമെന്ന് പറഞ്ഞ് സർവകലാശാല യൂണിയന് കത്ത് നൽകിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചില്ലെന്നും സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട കലാ പ്രതീകങ്ങളാണ് പോസ്റ്ററിൽ ഉപയോഗിച്ചതെന്നും യൂണിയൻ മറുപടി നൽകിയിരുന്നു. സർവകലാശാലാ കാമ്പസിൽ സ്ഥാപിച്ച ഫ്ളക്‌സുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പടെയുള്ള പ്രചാരണസാമഗ്രികൾ ഉടൻ നീക്കിയില്ലെങ്കിൽ ഫണ്ട്‌ തിരികെ അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു സർവകലാശാലയുടെ ഭീഷണി.


പ്രചാരണപോസ്‌റ്ററിനെതിരെ എബിവിപി വിസിക്ക്‌ പരാതിയും നൽകിയിരുന്നു. ഇതിന്‌ പിന്നാലെ, സർവകലാശാല ഫണ്ട് ഉപയോഗിച്ച്‌ നടത്തുന്ന ഒരു പരിപാടിയിലും രാഷ്ട്രീയം അനുവദിക്കുന്നതല്ലെന്ന്‌ കാട്ടി വിസിയുടെ നിർദേശപ്രകാരം സർക്കുലറും ഇറക്കി. ഈ സർക്കുലറിനെതിരെ അക്കാദമിക് സമൂഹം രാഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് പണം തിരിച്ചടയ്ക്കാൻ നിർദേശിച്ച് ഉത്തരവിറക്കിയത്.


ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വി സിയ്ക്കും സർവകലാശാലയ്ക്കും നോട്ടീസയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home