ad
Deshabhimani

ജനങ്ങളെ തുലയ്ക്കാൻ 'തോല'; സാധാരണക്കാരനെ കൊള്ളയടിക്കാനുള്ള ബിജെപി തന്ത്രം: ജോൺ ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Aug 07, 2026, 01:59 PM | 1 min read

തിരുവനന്തപുരം : സാധാരണക്കാരന്റെ പണം പിടുങ്ങാൻ ബിജെപി സർക്കാർ കൊണ്ടുവന്നിരിക്കുന്ന 'തോല' ബില്ലിനെതിരെ ജോൺ ബ്രിട്ടാസ് എംപി. ജനങ്ങളെ തുലയ്ക്കാൻ വേണ്ടിയാണ് തോല (ടാക്സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്മെന്റ് ബിൽ) നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും സാധരണക്കാർക്ക് മേൽ കേന്ദ്രം അധിക ഭാരം കെട്ടിവെക്കുകയാണെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു വിമർശനം.


ഇനി മുതൽ ഡിജിറ്റലായി ഉപഭോക്താക്കൾ നൽകുന്ന പണം കൈപ്പറ്റുന്ന കച്ചവടക്കാർക്ക് സർചാർജ് കൊണ്ടുവരുക എന്നതാണ് തോല നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാരം സാധാരണക്കാരന് ഉണ്ടാകില്ലായെന്നും കച്ചവടക്കാരുടെ പക്കൽ നിന്ന് ഈടാക്കുകയാണെന്നുമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നത്. എന്നാൽ കച്ചവടക്കാരൻ അങ്ങനെ ഒരു തുക സർക്കാരിലേക്ക് കൊടുത്തു കഴിഞ്ഞാൽ ഉപഭോക്താവിൽ നിന്ന് വാങ്ങില്ലേയെന്ന സാമാന്യബോധമുള്ളയാര്‍ക്കും തോന്നുന്ന ചോദ്യമാണ് എംപി ഉയർത്തുന്നത്.


സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ അങ്ങനെയാണെന്നും ഇത് ജനങ്ങളെ കബളിപ്പിച്ച് അവരുടെ മേൽ അധിക ഭാരമായിട്ട് വരുന്ന നിയമനിർമ്മാണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home