ad
Deshabhimani

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

FIRE ACCIDENT KR NARAYANAN INSTITUTE
വെബ് ഡെസ്ക്

Published on Feb 02, 2026, 10:36 PM | 1 min read

കോട്ടയം: കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്‌ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയര്‍ സ്റ്റേഷനില്‍ നിന്നും അ​ഗ്നിരക്ഷാ സേന എത്തി തീ അണച്ചു.


പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിംഗ് ഫ്‌ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിർമിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.


അ​ഗ്നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയര്‍ എക്‌സിംഗ്യൂഷര്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായും കെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home