ad
Deshabhimani

മരം മറിച്ചുവിറ്റ് പണം കവർന്നു: അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

fraudulance kannur
വെബ് ഡെസ്ക്

Published on Nov 30, 2025, 03:00 PM | 2 min read

കണ്ണൂർ: അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാങ്കോലിലെ ഗണേശൻ ടി വിയെ ആണ് ഇരിട്ടി പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്കും വളപട്ടണത്തേക്കും പെരുമ്പാവൂരേക്കും മരം കയറ്റികൊണ്ടുപോകുന്ന ലോറികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കൂടുതൽ തുക വാഗ്ദാനം ചെയ്തു വാഹനം അൺലോഡിങ് സ്റ്റേഷനിൽ എത്തിച്ച് പ്ലൈവുഡ് കമ്പനിയിൽ ഇറക്കി ആ പണം ലോറി ഉടമകളും മരത്തിന്റെ ഉടമകളും അറിയാതെ തട്ടിയെടുക്കുകയായിരുന്നു.


ശേഷം കേരളത്തിലെയും കർണാടകത്തിലെയും കേസുമായി ബന്ധമില്ലാത്ത ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മരത്തിന്റെ പണം അയപ്പിച്ച് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 5000 രൂപയോളം കമീഷൻ കൊടുത്തു. ബാക്കി തുക ഇയാൾ കൈക്കലാക്കി. മുസ്തഫ ജലീൽ, പട്ടാമ്പി വിഷ്ണു, സലീം,തുടങ്ങി പല പേരുകളിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവർക്ക് ഒന്നരലക്ഷം മുതൽ പത്തുലക്ഷം വരെ തുക നഷ്ടമായിട്ടുണ്ട്.


കേരളത്തിലെ വിവിധ പോലീസ്റ്റേഷനുകളിലും കർണാടകയിലെ മംഗലാപുരത്ത് പൊലീസ്റ്റേഷനിലും പരാതികൾ നിലവിലുണ്ട്. എഴുത്തും വായനയും അറിയാത്ത കർണാടകയിലെയും കേരളത്തിലെയും ആളുകളുടെ ഐഡന്റി കാർഡ് ഉപയോഗിച്ച് അവരെക്കൊണ്ടുതന്നെ സിം എടുപ്പിച്ച് ആ സിം ഉപയോഗിച്ച് പ്രതി തട്ടിപ്പിനായി ഫോൺ വിളിച്ചു. വിളിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കും.


ഇയാൾ സ്ഥിരമായി തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ സഞ്ചരിക്കുകയും ഇരകളെ ഫോണിൽ വിളിച്ചു മാത്രം സംസാരിച്ച് ആണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാർ ആരും തന്നെ പ്രതിയെ കണ്ടിട്ടില്ല. ഇരട്ടി കോളിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്ന് ഇരട്ടി ഡിവൈഎസ് ധന ജയ ബാബു വിന്റെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരിട്ടി സി ഐ മെൽവിൻ ജോസഫിന്റെയും, പ്രിൻസിപ്പൽ എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.


കർണാടക തമിഴ്നാട് കേരളം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച് ഒരു മാസത്തെ അന്വേഷണശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്ന് ഇരട്ടി എസ് എച്ച് ഒ അറിയിച്ചു. ഇരട്ടി അഡീഷണൽ എസ്ഐ പ്രവീൺ എ എസ് ഐ ജോഷി സെബാസ്റ്റ്യൻ ഇരട്ടി ഡിവൈഎസ്പി ധന ജയബാബുവിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷിജോയ് എം എം, ജയദേവ് കെ ജെ, രതീഷ് കല്യാട് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത് സംഘത്തിൽ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home