ഷൊർണൂരിൽ കുഴൽപ്പണ വേട്ട: 39 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പൊലീസ് പരിശോധനയിൽ 39.08 ലക്ഷം രൂപയുമായി മഹാരാഷ്‌ട്ര സ്വദേശിയായ യുവാവ് പിടിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സൗരഭ് ദീപക് പിസലാണ്(26) ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുറത്തുകടക്കുന്നതിനിടയിലാണ് പിടിയിലായത്. നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലായിരുന്നു പണം.
ഷൊർണൂർ സിഐ വി രവികുമാർ, എഎസ്ഐമാരായ അബ്ദുൾ റഷീദ്, അനിൽകുമാർ, എസ്‌സിപിഒ സജീഷ്, സിപിഒ ടി റിയാസ്, എസ്ഐ ജയകുമാർ, സജിത്, ഷൻഫീർ, കമൽ, സന്ദീപ്, രാജീവ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.









0 comments