മധുര– ഗുരുവായൂർ എക്സ്‌പ്രസിന്റെ ജനറൽ കോച്ച് വെട്ടില്ല ; ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : മധുര–ഗുരുവായൂർ എക്സ്‌പ്രസ് (16327) , ഗുരുവായൂർ–-മധുര എക്സ്‌പ്രസ് (16328) എന്നിവയുടെ ജനറൽ കോച്ചുകൾ വെട്ടാനുള്ള നീക്കം പ്രതിഷേധത്തെതുടർന്ന് റെയിൽവേ ഉപേക്ഷിച്ചു. ഐസിഎഫ് കോച്ചുകൾക്കുപകരം സിബിസി കപ്ലിങ്ങുകളോടുകൂടിയ കോച്ചുകൾ ഏർപ്പെടുത്താനുള്ള ഉത്തരവും വ്യാഴാഴ്ച പിൻവലിച്ചു.
നിലവിൽ 14 കോച്ചാണുള്ളത്. ഒരെണ്ണം എസിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. നാല് ജനറൽ കോച്ച് സ്ലീപ്പർ കോച്ചാക്കാൻ ഏഴിന് ഉത്തരവിറങ്ങിയിരുന്നു. ഏറെ സ്ഥിരം യാത്രികർ ആശ്രയിക്കുന്ന ട്രെയിനിൽ 18 കോച്ച് വേണമെന്നത് ദീർഘകാല ആവശ്യമാണ്.











0 comments