ad
Deshabhimani

മാധ്യമങ്ങൾ നുണഫാക്ടറികളാകരുത്‌

print edition ഇരുണ്ട കാലത്തേക്ക്‌ തിരിച്ചുപോകണോ : എം എ ബേബി

m a baby
വെബ് ഡെസ്ക്

Published on Feb 23, 2026, 02:30 AM | 2 min read

തിരുവനന്തപുരം

കേരളത്തിൽ വലിയ വളർച്ചയും മുന്നേറ്റവുമുണ്ടാക്കിയ പത്തുവർഷമാണിതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇരുണ്ടകാലമായിരുന്നു പത്തുവർഷത്തിനുമുമ്പുള്ള കേരളം. അതിലേക്ക്‌ തിരിച്ചുപോകണോ എന്ന്‌ ചിന്തിക്കണം– എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ച്‌ 2006ൽ യുഡിഎഫ്‌ കാലം അവസാനിക്കുമ്പോൾ 18.5 ശതമാനമായിരുന്നു തൊഴിലില്ലായ്മനിരക്ക്‌. 2011ൽ വി എസ്‌ സർക്കാർ അധികാരമൊഴിയുമ്പോൾ 9.85 ശതമാനമായി താഴ്‌ന്നു. വീണ്ടും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ വന്നു. അവർ സ്ഥാനമൊഴിയുമ്പോൾ 17.6 ശതമാനമായി തൊഴിലില്ലായ്‌മ നിരക്ക്‌ കുതിച്ചുയർന്നു. പിണറായി സർക്കാരിന്റെ 2023–24ൽ 7.5 ശതമാനമായി കുറച്ചു. തൊഴിലില്ലായ്‌മ പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്താൻ എൽഡിഎഫ്‌ സർക്കാരുകൾക്ക്‌ സാധിച്ചതിനാലാണ്‌ ഇ‍ൗ മാറ്റം. ഇത്തരമൊരു പരിപാടിയോ നയമോ യുഡിഎഫിനുണ്ടോ. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ സംവാദത്തിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറാകണം. എൽഡിഎഫ്‌ നയം രൂപീകരിക്കുന്നത്‌ ഇതുപോലുള്ള വിപുലമായ ചർച്ചകളിലൂടെയാണ്‌.


ഭരണ മികവിൽ കേരളമാണ്‌ മുന്നിലെന്ന്‌ മുൻ ചീഫ്‌ സെക്രട്ടറി എസ്‌ എം വിജയാനന്ദ്‌ പഠന കോൺഗ്രസിലെ സെഷനിൽ വിഷയം അവതരിപ്പിച്ച്‌ പറയുകയുണ്ടായി. സുസ്ഥിര വികസനത്തിൽ രാജ്യത്ത്‌ ഒന്നാം സ്ഥാനത്താണ്‌ കേരളം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനവുമാണ്‌. ഏതെങ്കിലും സംഘടനയിൽ അംഗമായവരാണ്‌ മലയാളികളെന്ന്‌ മുമ്പൊരിക്കൽ ഇ എം എസ്‌ പറയുകയുണ്ടായി. ഇ‍ൗ സംഘടിതശക്തിയെയാണ്‌ അദ്ദേഹം ജനകീയാസൂത്രണത്തിന്‌ വിനിയോഗിച്ചത്‌.


ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനത്തിന്‌ വലിയ വിലങ്ങുതടി മോദി സർക്കാരാണ്‌. സാമ്പത്തികമായി ഞെരുക്കുന്നു എന്നു മാത്രമല്ല, ബദൽ പരിപാടികളെയും തകർക്കാനാണ്‌ ശ്രമം– എം എ ബേബി പറഞ്ഞു.


മാധ്യമങ്ങൾ നുണഫാക്ടറികളാകരുത്‌

തിരുവനന്തപുരം

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ നുണഫാക്ടറികളായി മാറരുതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആരോഗ്യകരമായ വിമർശമാണുയർത്തേണ്ടത്‌.


നിയമസഭയിൽ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമുണ്ടാകണമെന്നതുപോലെ ഇതേ ഉത്തരവാദിത്വം നിർവഹിക്കാൻ പക്വതയും മാന്യതയുമുള്ള മാധ്യമങ്ങളുമുണ്ടാകണം. പക്ഷേ, കള്ളത്തരങ്ങൾ ഉൽപ്പാദിപ്പിക്കുന്നവരായി കേരളത്തിലെ മാധ്യമങ്ങളിലേറെയും മാറുന്നു എന്നതാണ്‌ ഇപ്പോഴത്തെ ദുരന്തം. ഇടതുപക്ഷം വിജയിച്ചാൽ തങ്ങൾ ജീവിച്ചിരിക്കില്ല എന്നു പറഞ്ഞ മാധ്യമ ഉടമയുണ്ട്‌. വിഷം കുടിച്ചുമരിക്കുമെന്നാണ്‌ പറഞ്ഞത്‌. ഇ‍ൗ പത്രം കരിച്ചു വെള്ളത്തിൽ കലക്കിയാൽ വിഷത്തേക്കാൾ മാരകമാകും.


ഒരു ഇന്ത്യൻ ചലച്ചിത്രതാരം അമേരിക്കയിൽ ശസ്ത്രക്രിയ സ്ഥാനം തെറ്റി വിധേയയാകേണ്ടിവന്നതിനെക്കുറിച്ച്‌ വാർത്തയുണ്ടായിരുന്നു. അതിനർഥം അമേരിക്കയിലെ ആരോഗ്യമേഖലയാകെ തകർന്നു എന്നാണോ. കേരളത്തിലെ ആരോഗ്യമേഖല മികച്ചനിലയിലാണെന്ന സ്ഥിതിവിരവക്കണക്ക്‌ മറച്ചുവയ്‌ക്കാനാകില്ലെന്നും ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home