ad
Deshabhimani

print edition പാചകവാതക പ്രതിസന്ധി: കേന്ദ്രം ഉത്തരവാദിത്വം നിർവഹിക്കണം- ടി പി രാമകൃഷ്ണൻ

T P Ramakrishnan
വെബ് ഡെസ്ക്

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ജനങ്ങൾക്ക് പാചകവാതകം എത്തിച്ചുനൽകുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എന്നാൽ അത് നിർവഹിക്കാതെ ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിടുകയാണ് മോദി സർക്കാരെന്നും എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്ണൻ. പാചകവാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെയും അമേരിക്കയുടെ യുദ്ധക്കൊതിയെയും തള്ളിപ്പറയാൻ കേന്ദ്രം തയ്യാറാകുന്നില്ല. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങേണ്ടെന്ന അമേരിക്കൻ നിർദ്ദേശം അനുസരിക്കുന്നതിലൂടെ ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണ് ചെയ്യുന്നത്.


യുദ്ധത്തിന്റെ കെടുതിയായി പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. എന്താണ്‌ പരിഹാരം എന്ന്‌ കേന്ദ്രസർക്കാർ പറയണം. ഈ പ്രതിസന്ധിയിൽ കേരളത്തിൽ നിന്നുള്ള എംപിയും പെട്രോളിയം സഹമന്ത്രിയുമായ സുരേഷ് ഗോപി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home