print edition ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടർ നിയമനം അനിശ്ചിതത്വത്തിൽ

രജിത്ത് കാടകം
Published on Nov 27, 2026, 01:53 AM | 1 min read
കാസർകോട് : പിഎസ്‌സി ലൈവ് സ്-റ്റോക്ക് ഇൻസ്-പെക്‌ടർ തസ്-തികയിലേക്കുള്ള നിയമനനടപടി മാസങ്ങളായി പ്രതിസന്ധിയിൽ. കാറ്റഗറി നമ്പർ: 616/2024 തസ്-തികയിലാണ് കോടതി സ്-റ്റേ നിലവിലില്ലാതിരുന്നിട്ടും നിയമനമില്ലാത്തത്. ഏപ്രിൽ 16-ന് റാങ്ക് പട്ടിക നിലവിൽ വന്നിട്ടും റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് ഒഴിവുകളിലേക്ക് ഏഴുമാസം കഴിഞ്ഞിട്ടും നിയമനശുപാർശ അയച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഉദ്യോഗാർഥികൾ എഴുതിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക നേരത്തെ പ്രസിദ്ധീകരിച്ച്, ചില ജില്ലകളിൽ റാങ്ക് പട്ടിക നിലവിൽ വന്നു. ഇതിനിടെ, നിശ്ചിത യോഗ്യതയായ വിഎച്ച്എസ്‌സിക്ക് (വൊക്കേഷണൽ ഹയർ സെക്കൻഡറി) പകരം ഉയർന്ന യോഗ്യതയായ ബിവിഎസ്‌സി (വെറ്ററിനറി സയൻസ് ബിരുദം) ഉള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ കെഎടിയെ സമീപിച്ചിരുന്നു.
ഉയർന്ന യോഗ്യതയുള്ളവരെ ഈ തസ്-തികയിലേക്ക് പരിഗണിക്കാനാകില്ലെന്ന അനുകൂല വിധിയാണ് കെഎടിയിൽനിന്നുണ്ടായത്. ഇതിനെതിരെ വെറ്ററിനറി ബിരുദധാരികൾ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബാക്കി ജില്ലകളിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതും നിലവിലുള്ള പട്ടികയിൽനിന്നുള്ള നിയമന നടപടികളും താൽക്കാലികമായി നിർത്തിവച്ചത്.








0 comments