print edition ഈ വഴികളാണ് സാക്ഷ്യം

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ പഴയങ്ങാടിയിൽ നൽകിയ സ്വീകരണം / ഫോട്ടോ: പി ദിലീപ് കുമാർ
എൻ കെ സുജിലേഷ്
Published on Feb 04, 2026, 03:31 AM | 1 min read
കണ്ണൂർ
ഓർമകളാണ് ഈ വഴികളിൽ പൂക്കൾ വിതറുന്നത്. നന്മ പൂക്കുന്ന വഴികൾ ഇങ്ങനെയായത് എങ്ങനെയെന്നുള്ളതിന്റെ ഓർമപ്പെടുത്തലാണ് ഉയരുന്ന ജനാരവം. നവകേരള വഴിയിലേക്ക് നമ്മൾ നടന്നുകയറിയത് സ്വാഭാവികമായല്ലെന്ന് ഓർമിപ്പിക്കുകയാണ് വികസന മുന്നേറ്റ ജാഥയുടെ സ്വീകരണങ്ങളോരോന്നും. കാസർകോട് കുമ്പളയിൽനിന്നാരംഭിച്ച് തിങ്കളാഴ്ച കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയ്ക്ക് ചൊവ്വാഴ്ച കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും തളിപ്പറമ്പിലും ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിലുമായിരുന്നു സ്വീകരണം. രാവിലെ പഴയങ്ങാടി പിസിസി ഹാളിൽ പൗരപ്രമുഖരുടെ കൂടിക്കാഴ്ചയോടെയാണ് ചൊവ്വാഴ്ചത്തെ പര്യടനം തുടങ്ങിയത്.
പി സന്തോഷ്‌കുമാർ (സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ എം വി ഗോവിന്ദനെ ഷാളണിയിച്ചും കാർഷികോൽപ്പന്നങ്ങൾ നൽകിയുമാണ് സ്വീകരിച്ചത്. ബുധൻ രാവിലെ 8.30 ന് മട്ടന്നൂർ റാറാവീസിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടക്കും. പത്തിന് മട്ടന്നൂർ, പകൽ മൂന്നിന് അഴീക്കോട് വൻകുളത്തുവയൽ, നാലിന് കണ്ണൂർ, അഞ്ചിന് തലശേരി എന്നിവിടങ്ങളിലാണ് ജാഥാ സ്വീകരണം.










0 comments