Deshabhimani

print edition എൽഡിഎഫ്‌ സർക്കാർ ഒപ്പിട്ടത്‌ 2122 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ

Powercut.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 19, 2026, 01:01 AM | 1 min read

തിരുവനന്തപുരം : 25 വർഷത്തേക്ക്‌ 300 മെഗാവാട്ട്‌ കിട്ടുന്ന ദീർഘകാലകരാർ യുഡിഎഫ്‌ സർക്കാർ ഒപ്പിട്ടതോടെ വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം. യൂണിറ്റിന് ആറുരൂപ നിരക്കിൽ നാല്‌ മണിക്കൂർ വൈദ്യുതി കിട്ടുന്ന കരാർ സോളാർ എനർജി കോർപറേഷൻ ഓഫ്‌ ഇന്ത്യയുമായി ഒപ്പിട്ടത്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രചാരണം. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ ദീർഘകാല കരാർ എൽഡിഎഫ്‌ സർക്കാർ റദ്ദാക്കിയെന്ന കള്ളത്തിനൊപ്പമാണ്‌ ഇതും.


ചട്ടംപാലിക്കാതെ ഒപ്പിട്ട കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയെന്ന്‌ വ്യക്തമായിട്ടും എൽഡിഎഫ്‌ സർക്കാരാണ്‌ റദ്ദാക്കിയതെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി സണ്ണി ജോസഫും ആവർത്തിക്കുകയാണ്‌. 2,122 മെഗാവാട്ടിന്റെ ദീർഘകാല ഉ‍ൗർജ കരാറുകളാണ്‌ എൽഡിഎഫ-്‌ സർക്കാരിന്റെ ഘട്ടത്തിൽ ഒപ്പുവച്ചത്‌. യുഡിഎഫ്‌ സർക്കാർ യൂണിറ്റിന്‌ ആറ്‌ രൂപ നിരക്കിൽ കരാർ ഒപ്പിട്ടപ്പോൾ 2.44 രൂപ മുതൽ 3.83 രൂപ വരെയാണ്‌ എൽഡിഎഫ്‌ കാലത്ത്‌ ഒപ്പിട്ട 12 കരാറുകളിലെ നിരക്ക്‌. 2017ൽ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ്‌ ഏജൻസി(ഐആർഇഡിഎ)യുമായി ഒപ്പിട്ട 50 മെഗാവാട്ട്‌ കരാറിൽ യൂണിറ്റിന്‌ 3.83 രൂപയാണ്‌ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home