Deshabhimani

മലപ്പുറത്ത് വന്‍ മണ്ണിടിച്ചിൽ; റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നു

malappuram landslide road
വെബ് ഡെസ്ക്

Published on Aug 03, 2026, 09:19 AM | 1 min read

മലപ്പുറം : കനത്ത മഴയ്ക്കു പിന്നാലെ പരപ്പനങ്ങാടി- നാടുകാണിയിൽ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണു. വശങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. മണ്ണിനൊപ്പം വെള്ളവും പാറക്കല്ലുകളും മരങ്ങളും താഴേക്ക് ഇടിഞ്ഞുവീഴുന്നുണ്ട്. മുകളിൽ നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ച് റോഡിലേക്ക് വീഴുകയാണ്. ഓടിമാറിയതിനാല്‍ നാട്ടുകാര്‍ രക്ഷപെട്ടു. കൂടുതല്‍ മണ്ണും മരങ്ങളും കുത്തിയൊലിച്ച് താഴേക്കു വീഴുകയാണ്.


malappuram landslide road


കഴിഞ്ഞ രാത്രി മുതൽ കനത്ത മഴയാണ് മലപ്പുറത്ത് ലഭിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. ഇന്നലെ മുതൽ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിരുന്നെന്നും ഇന്ന് രാവിലെയാണ് രൂക്ഷമായതെന്നും പ്രദേശവാസികൾ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ ഭൂമിയാണെന്നും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. സ്കൂളടക്കമുള്ള കെട്ടിടങ്ങൾ സമീപത്തുണ്ട്. പ്രദേശത്തുള്ള സ്ട്രെയിറ്റ് പാത്ത് സ്കൂളിന്റെ താഴ്ഭാഗങ്ങളില്‍ നിന്നും മണ്ണിടിയുന്നതായി വിവരമുണ്ട്.


ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാനായി അനധികൃതമായി മണ്ണെടുക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും അറിയില്ല എന്നാണ് നഗരസഭയുടെ മറുപടി. സ്ഥിതി ഗുരുതരമായിട്ടും നഗരസഭ അധികൃതരോ മറ്റ് ബന്ധപ്പെട്ട അധികൃതരോ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


മലപ്പുറം കരുവാരക്കുണ്ടിൽ മഴയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. കരുവാരക്കുണ്ടാണ് സംഭവം. പുലർച്ചെ പെയ്ത മഴയിൽ വീടിന്റെ മുൻഭാ​ഗവും മുകൾവശവും പൂർണമായി തകർന്നു.



Live Updates
2 months agoAug 03, 2026 10:37 AM IST

landslide

2 months agoAug 03, 2026 09:50 AM IST

റോഡിലേക്ക് കൂടുതൽ കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുന്നു. തെങ്ങുകളടക്കം കടപുഴകി വീണു

2 months agoAug 03, 2026 09:50 AM IST

റോഡിൽ ​ഗതാ​ഗതം പൂർണമായി തടസപ്പെട്ടു

2 months agoAug 03, 2026 09:50 AM IST

റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുന്നു

2 months agoAug 03, 2026 09:50 AM IST

കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ. രാവിലെ മുതൽ രൂക്ഷമായി





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home