ad
Deshabhimani

മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയത്ത് മഴക്കെടുതി രൂക്ഷം

Pala.jpg

പല നഗരത്തിലെ വെള്ളക്കെട്ട്

വെബ് ഡെസ്ക്

Published on Aug 03, 2026, 09:58 AM | 1 min read

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം. മലയോര മേഖലകളിൽ മഴ നിർത്താതെ പെയ്യുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.


പാല–ഈരാറ്റുപേട്ട, പാല–ഏറ്റുമാനൂർ റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗത തടസം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല ടൗണിലും ടൗണിലേക്കുള്ള ഭാഗങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. ടൗൺ ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്.


രണ്ട് ദിവസം മുൻപ് പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടും ഗതാഗതതശാസവും ഇന്നലെ പകൽ കുറഞ്ഞിരുന്നു. ഇന്നലെ പകൽ മഴ കുറവായിരുന്നതിനാൽ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ വീണ്ടും ജലനിരപ്പ് ഉയരുകയും പല പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലാവുകയും ചെയ്തു.


മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇല്ലിക്കൽ, താഴത്തങ്ങാടി, അയ്മനം, കുമരകം മേഖലകളിൽ ആശങ്ക വിട്ടുമാറിയിട്ടില്ല. ഇപ്പോഴും കനത്ത മഴ ഇല്ലെങ്കിലും പല പ്രദേശങ്ങളിലും നേരിയ തോതിൽ മഴ പെയ്യുന്നതിനാൽ രക്ഷപ്രവർത്തനവും ദുഷ്കരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home