കെഎസ്‌യു ആക്രമണം: എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു

കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ ആദിത്യൻ
തൃശൂർ: മുള്ളൂർക്കരയിൽ കെഎസ്‌യു ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറിയറ്റംഗം ആദിത്യൻ, കിള്ളിമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് എൽദോസ് എന്നിവരെയാണ് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. മുള്ളൂർക്കര റെയിൽവേ ഗേറ്റിന് സമീപത്തു വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ആദിത്യനെയും എൽദോസിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ക്യാമ്പസിന് അകത്തും പുറത്തും ഇതിനുമുമ്പും പലതവണയായി കെഎസ്‍യു ആക്രമണം നടത്തിയിട്ടുണ്ട്. കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി.









0 comments