തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ചായ്ക്കോട്ട്കോണം സ്വദേശി അരുൺ കൃഷ്ണൻ(26) ആണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചാണ് ബസ് നിന്നത്.
പൊലീസും അഗ്നി രക്ഷാ സേനയുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.









0 comments