ad
Deshabhimani

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി; ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണം

Dengue Fever

ജിജോ മോഹൻദാസ്

വെബ് ഡെസ്ക്

Published on Jun 17, 2026, 10:06 AM | 1 min read

പാലക്കാട്: ശ്രീകൃഷ്ണപുരത്ത്‌ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹനാ(43)ണ് മരിച്ചത്. താഴെക്കോട് പിടിഎംഎച്ച്എസ്‌ എസ്‌ അധ്യാപകനാണ് മരിച്ച ജിജോ മോഹൻദാസ്. കഴിഞ്ഞാഴ്ചയാണ് പനി ബാധിച്ചത്. വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.


ജില്ലയിൽ മൂന്ന്‌ ദിവസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്‌. കരിമ്പുഴ പപൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ(62), പട്ടാമ്പി സ്വദേശിയായ 74കാരി എന്നിവരാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി മൂലം മരണപ്പെട്ടത്. പാലക്കാട് ജില്ലയിൽ 543 പേരാണ് പകര്‍ച്ചാ വ്യാധികളുമായി ചികിത്സ തേടിയത്. മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home