ഊട്ടി, റോസ്മല, വാഗമൺ; ഒപ്പം നെഫര്‍റ്റിറ്റി യാത്രയും... അവധിക്കാല ബജറ്റ് ടൂറിസം യാത്രാകലണ്ടറുമായി കെഎസ്ആർടിസി

കൊല്ലം : അവധിക്കാലത്ത് കുറഞ്ഞ ചിലവിൽ നാടുകാണാൻ കെഎസ്ആർടിസി കൊല്ലം യൂണിറ്റിന്റെ ബജറ്റ് ടൂറിസം സെൽ മെയ് മാസത്തെ യാത്രാപട്ടിക പ്രഖ്യാപിച്ചു. ആദ്യ ഊട്ടി യാത്ര മെയ് ഏഴിന് വൈകുന്നേരം ആരംഭിച്ച് ഒമ്പതിന് അർധരാത്രി തിരിച്ചെത്തും- 2250 രൂപയാണ് നിരക്ക്. ഏപ്രിൽ 26 നും മെയ് 3, 16, 27 തീയതികളിലും പുള്ളിക്കാനത്തേക്ക് യാത്ര. ഏപ്രിൽ 28-ന് രാത്രിയുള്ള പാലക്കാട് യാത്രയിൽ കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസർ ഷോയുംകാണാം. ഏപ്രിൽ 30 ന് മൂകാംബിക ക്ഷേത്രദർശനത്തിനൊപ്പം ഉഡുപ്പി, അനന്തപുര, മധുർ, കാടാമ്പുഴ, വടക്കുംനാഥ, പറശ്ശിനിക്കടവ് തുടങ്ങിയ ക്ഷേത്രങ്ങളും സന്ദർശിക്കാം; നിരക്ക് 3500 രൂപ.
മെയ് ഒന്നിനുള്ള വാഗമൺ, പൊന്മുടി ട്രിപ്പുകൾക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉൾപ്പെടെ 1020 രൂപയാണ് ഈടാക്കുന്നത്. കോയിക്കൽ കൊട്ടാരവും മീൻമുട്ടി കല്ലാറും സന്ദർശിക്കുന്ന പൊന്മുടി യാത്രയ്ക്ക് മെയ് ഒന്നിനും 24 നും അവസരമുണ്ട്; നിരക്ക് 650 രൂപ. മെയ് രണ്ടിന് റോസ്മല (520 രൂപ), ഇല്ലിക്കൽക്കല്ല് (820 രൂപ) യാത്രകൾ. റോസ്മല യാത്ര മെയ് 17, 27 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം ഉൾപ്പടെയാണുള്ളത്.
തിരുവനന്തപുരം നഗരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര മെയ് എട്ടിന് വൈകുന്നേരം പുറപ്പെടും. നിരക്ക് 1150 രൂപ. മെയ് ഒമ്പതിന് മൂന്നാർ-വട്ടവട, പഞ്ചാലിമേട് യാത്രകളും 10ന് പൂവാർ ഐലന്റ്‌സ് (1200 രൂപ), രാമക്കൽമേട് യാത്രകളും നടക്കും.
മെയ് 12 ന് നിശ്ചയിച്ചിട്ടുള്ള നെഫർറ്റിറ്റി കപ്പൽ യാത്രയിൽ ബുഫെ ഡിന്നറും ഡിജെയും ഉൾപ്പെടെ 3540 രൂപയാണ് നിരക്ക്. മെയ് 13 ന് ഗുരുവായൂർ ദർശന യാത്രയും 15 ന് രാമേശ്വരം യാത്രയുമുണ്ട്. മെയ് 15, 20, 30 തീയതികളിൽ ഗവി യാത്രയും (1750 രൂപ) 16 ന് അംബാസമുദ്രം യാത്രയും 17 ന് കുമരകം കായൽ യാത്രയും (1760 രൂപ). ബുക്കിംഗിന്- 9747969768, 9495440444 നമ്പറുകളിൽ ബന്ധപ്പെടാം.










0 comments