ad
Deshabhimani

പൂജ, ദീപാവലി അവധി; കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌

ksrtc
വെബ് ഡെസ്ക്

Published on Sep 28, 2026, 09:12 AM | 1 min read

തിരുവനന്തപുരം : മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും.


ബംഗളൂരുവിൽനിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ. യാത്രക്കാർക്ക് www.keralartc.com വഴിയോ എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് ആപ്‌ വഴിയോ ടിക്കറ്റെടുക്കാം. 9447071021 എന്ന നമ്പരിൽ വാട്‌സാപ്‌ ടിക്കറ്റിങ് സൗകര്യവുമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home