ad
Deshabhimani

സമ്മേളനം ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ; വിളംബരജാഥയോടെ തുടക്കം

kseb officers association
വെബ് ഡെസ്ക്

Published on Aug 23, 2025, 12:00 AM | 1 min read


കൊച്ചി

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ 24–ാം സംസ്ഥാന സമ്മേളനം എറണാകുളം ട‍ൗൺഹാളിൽ ശനി രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ ഇന്ദിര അധ്യക്ഷയാകും. 400 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.


സമ്മേളനത്തിന്‌ മുന്നോടിയായി വെള്ളിയാഴ്‌ച വിളംബരജാഥ നടന്നു. ഹൈക്കോടതി ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ജാഥ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്‌ ഉദ്‌ഘാടനം ചെയ്തു. തുടർന്ന്‌ ട‍ൗൺഹാളിൽ "എനർജി ട്രാൻസിഷൻ' വിഷയത്തിൽ സെമിനാർ നടന്നു. ഇഇഎഫ്‌ഐ ജനറൽ സെക്രട്ടറി സുദീപ്‌ ദത്ത വിഷയം അവതരിപ്പിച്ചു. ആർ ബിജുരാജ്‌ മോഡറേറ്ററായി. ഡോ. പി രാജൻ, ഡോ. എസ്‌ ആർ ആനന്ദ്‌, ബി പ്രദീപ്‌, എൻ ശ്രീകുമാർ, ഡോ. എം ജി സുരേഷ്‌ കുമാർ, എസ്‌ ഹരിലാൽ, ജാസ്‌മിൻ ബാനു തുടങ്ങിയവർ സംസാരിച്ചു.


ശനി പകൽ 11.30ന്‌ വനിതാസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ യു വാസുകി ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഇബിഒഎ വനിതാ സബ്‌കമ്മിറ്റി ചെയർപേഴ്‌സൺ ജുമൈല ബീവി അധ്യക്ഷയാകും. ഡോ. മ്യൂസ്‌ മേരി ജോർജ്‌ മുഖ്യപ്രഭാഷണം നടത്തും. പകൽ രണ്ടിന്‌ പ്രതിനിധി സമ്മേളനം തുടങ്ങും.

ഞായർ രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ ഏർപ്പെടുത്തിയ ഉ‍ൗർജ കേരള അവാർഡും സമ്മാനിക്കും. പകൽ രണ്ടിന്‌ യാത്രയയപ്പുസമ്മേളനം മുൻമന്ത്രി എസ്‌ ശർമ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home