ad
Deshabhimani

കെഎസ്‌ഇബിഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു

ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ പോരാടണം

kseb

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വെെദ്യുതി മന്ത്രി 
കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2025, 02:04 AM | 1 min read


കൊച്ചി

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പോരാടണമെന്ന്‌ കെഎസ്‌ഇബിഒഎ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സന്തുലിത സമൂഹ സൃഷ്ടിക്കായി ലിംഗനീതിയിൽ അധിഷ്ഠിതമായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുക, ഉ‍ൗർജമേഖലയിലെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനെതിരെ പോരാടുക, കേരളത്തിനെതിരെ നടക്കുന്ന വ്യാജവാർത്താ പ്രചാരണങ്ങളെ ചെറുത്തുതോൽപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.


പ്രതിനിധി സമ്മേളനം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രതിലോമകരമായ വൈദ്യുതിനയങ്ങളെ, ബദൽ ആവിഷ്കരിച്ച് ചെറുക്കുന്ന കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സുലഭമായ തോറിയം ഇന്ധനമായി ആണവ റിയാക്ടര്‍ കേരളത്തിൽ സ്ഥാപിക്കാൻ കഴിയുമോയെന്ന്‌ പരിശോധിക്കണം. സ്‌മാർട്ട്‌ മീറ്ററിൽ കേന്ദ്രം തീരുമാനിച്ച ടോട്ടക്സ് മാതൃക ജനങ്ങൾക്ക് വൻ ബാധ്യത വരുത്തുമെന്ന് മനസ്സിലാക്കി കാപെക്‌സ്‌ മാതൃകയിലേക്ക് മാറാൻ കേരളം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.


എറണാകുളം ട‍ൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ ഇന്ദിര അധ്യക്ഷയായി. ഉ‍ൗർജ കേരള അവാർഡുകളും മന്ത്രി വിതരണംചെയ്‌തു. ആർ എസ്‌ ശ്രീജിത് ക്രെഡൻഷ്യൽ റിപ്പോർട്ടും പി പി ജയൻ ദാസ്‌ പ്രമേയവും അവതരിപ്പിച്ചു. പി ജയപ്രകാശൻ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു.


സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന യാത്രയയപ്പുസമ്മേളനം മുൻ വൈദ്യുതിമന്ത്രി എസ്‌ ശർമ ഉദ്‌ഘാടനംചെയ്‌തു. വർക്കിങ്‌ പ്രസിഡന്റ്‌ ഇ മനോജ്‌ അധ്യക്ഷനായി. അനീഷ്‌ പാറക്കാടൻ, പി ടി സുരേഷ്‌, സി എസ്‌ സുനിൽ, എം ജി മഹേഷ്‌-കുമാർ, കെ രാജേഷ്‌-കുമാർ തുടങ്ങിയവർ സംസാരിച്ചു. മൂന്നുദിവസമായി നടന്ന സമ്മേളനം സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home