ad
Deshabhimani

സര്‍ചാര്‍ജ് കുറഞ്ഞു: വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കളെ ബാധിക്കില്ല

electricity consumption
വെബ് ഡെസ്ക്

Published on Mar 29, 2025, 07:17 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ കുറയും. ഏപ്രിൽ മുതൽ യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുക. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർ‍ജായ 19 പൈസ ഏപ്രിലിൽ ഏഴ്‌ പൈസയായി കുറഞ്ഞതാണ്‌ നിരക്ക്‌ കുറയാൻ കാരണം.


ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർ‍ജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വൈദ്യുതി ചാർ‍ജിൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർ‍ധനവ് ഉണ്ടാകേണ്ടതാണ്‌. എന്നാൽ ഇന്ധന സർ‍ചാർ‍ജിൽ വന്ന കുറവിലൂടെ വൈദ്യുതി ചാർജിൽ ഉണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് ബാധ്യത ഉണ്ടാക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home