print edition കൃഷ്ണനും സാവിത്രിക്കും സ്വന്തം മണ്ണിൽ അന്തിയുറങ്ങാം

കൃഷ്ണനും സാവിത്രിയും പട്ടയവുമായി
എം പി ലിജു
Published on Mar 09, 2026, 12:01 AM | 1 min read
ചാല: ‘നമ്മുടെ സർക്കാർ ഇറങ്ങുംമുന്പ് നിങ്ങളുടെ കൈയിൽ പട്ടയം ലഭിച്ചിരിക്കും’ എന്ന മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പ് യാഥാർഥ്യമായ സന്തോഷത്തിലാണ് പൂജപ്പുര കോരക്കുളത്തിൻകര ചെറുകരയിൽ കൃഷ്ണൻ-–സാവിത്രി ദമ്പതികൾ. 40 വർഷത്തിലധികമായി കൊണ്ടുനടന്ന സ്വപ്നമാണ് സഫലമായത്. ‘ജീവിതത്തിൽ സ്വന്തം മണ്ണിൽ കിടക്കാനാകും എന്ന് പ്രതീക്ഷിച്ചിരുന്നതല്ല, പക്ഷേ ഈ സർക്കാർ ഞങ്ങളെ കൈവിട്ടില്ല’– നിറകണ്ണുകളോടെ സാവിത്രി പറയുന്നു. മകന്റെ വരുമാനത്തിലാണ് ചെറിയ കുടുംബം കഴിയുന്നത്.
40 വർഷത്തിലേറെയായി കോരക്കുളത്തിൻകരയിൽ താമസിക്കുന്ന 17 കുടുംബങ്ങളാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ മണ്ണിന്റെ അവകാശികളായത്. സിപിഐ എമ്മിന്റെ ഇടപെടൽ കൂടിയായപ്പോൾ പ്രതിസന്ധികളെല്ലാം തരണംചെയ്ത് അർഹർക്ക് പട്ടയം ലഭിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പദ്ധതിൽ ഉൾപ്പെടുത്തിയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
പാവങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ ഇനിയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് കൃഷ്ണനും പറഞ്ഞു.









0 comments