58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ; കെപിസിസിക്ക് ജംബോ കമ്മിറ്റി

തിരുവനന്തപുരം: ദീർഘനാളത്തെ തർക്കങ്ങൾക്കും വിലപേശലുകൾക്കും ശേഷം കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും അടങ്ങുന്ന ജംബോ കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. രാഷ്ട്രീയകാര്യസമിതിയിൽ ആറ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി. തർക്കം കാരണം കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ഡിസിസി അധ്യക്ഷമാർക്കും മാറ്റമില്ല.
രാജ്മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, സി പി മുഹമ്മദ്, എ കെ മണി എന്നിവരാണ് രാഷ്ട്രീയകാര്യസമിതിയിൽ പുതുതായി ഉള്‍പ്പെട്ടവര്‍. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി ടി.ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
സംഘടനാ നവീകരണം എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡ് ശ്രമിക്കുമ്പോഴാണ് കേരളത്തിൽ വീണ്ടും നേരിട്ടുള്ള നിയമനം നടത്തിയത്. പുനഃസംഘടന അനന്തമായി നീളുന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടെ നേതാക്കൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.









0 comments