ad
Deshabhimani

print edition കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്‌; വി ഡി സതീശന്റെ എടുത്തുചാട്ടം വിഷയമാക്കാന്‍ നേതാക്കള്‍

kpcc
avatar
പ്രത്യേക ലേഖകൻ

Published on Sep 03, 2026, 01:00 AM | 1 min read

തിരുവനന്തപുരം : നിസ്സാരമായി പരിഹരിക്കാമായിരുന്ന ചേന്തി അനിൽ വിഷയം വഷളാക്കിയത്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ എടുത്തുചാട്ടമാണെന്ന വിമർശം രാഷ്‌ട്രീയകാര്യ സമിതിയിൽ ഉന്നയിക്കാനൊരുങ്ങി നേതാക്കൾ. ക്രിമിനലായ ഡിസിസി അംഗം നടത്തുന്ന പരിപാടിക്ക്‌ വരേണ്ടെന്ന്‌ പ്രദേശത്തെ പാർടിക്കാർ പറഞ്ഞതുകൊണ്ടാണ്‌ ഒഴിഞ്ഞതെന്നാണ്‌ സതീശന്റെ വിശദീകരണം.


സർക്കാർ – പാർടി ബന്ധം സുഗമമാക്കാൻ സംവിധാനം, ബോർഡ്‌, കോർപറേഷൻ തലപ്പത്ത്‌ നിയമനം, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട്‌ കോൺഗ്രസിനും ഘടകകക്ഷികൾക്കും വീതംവയ്ക്കൽ തുടങ്ങിയ അജൻഡകളാണ്‌ പ്രധാനം. പുനഃസംഘടന വിഷയം ഉന്നയിക്കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്‌. വേഗം പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്ന്‌ ഇവർ ആവശ്യമുന്നയിക്കും. ഡിസിസി പ്രസിഡന്റുമാരെക്കൂടി ക്ഷണിച്ചിട്ടുള്ള യോഗത്തിൽ കെ സി വേണുഗോപാലും ദീപ ദാസ്‌മുൻഷിയും പങ്കെടുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home